Posts

Showing posts from September, 2023

രസമുള്ള നിറമില്ലാത്ത സീരിയൽ

അസുഖങ്ങളുടെ കൂമ്പാരത്തിൽ ഒരു രൂപ പോലും സ്വന്തമായി ഇല്ലാതെ ജീവിക്കുന്നത് ഭയങ്കര പാട് ആണ്.അതുംവലിയ വലിയ അസുഖങ്ങൾ.പോരാത്തതിന് രണ്ട് കുട്ടികളും (പ്രതിരോധശേഷി തീരെ ഇല്ലാത്തത്) വീടിൻ്റെ ലോണും.കൂലിപ്പണിക്കാരനയ ഭർത്താവും. അമ്മായിയമ്മ പോര് കഴിഞ്ഞ് റെസ്റ്റ് എടുക്കാൻ നേരം കിട്ടാതെ പിള്ളേരം കൊണ്ട് ആശുപത്രിയിൽ പോക്ക്.(അച്ഛൻ്റെ ദയയിൽ).പക്ഷേ ഓടിക്കൊണ്ട് നിക്കാന വിധി.ഓടി ഓടി തളർന്നുന്ന് അറിയാം പക്ഷെ നികാൻ പറ്റുന്നില്ല. Depression councelling ഘോഷയാത്രകൾ ആയിരുന്നു ജീവിതം.ഒന്നിൽ നിന്നും കരകയറാൻ പറ്റിയിട്ടില്ല.ജീവനും സ്വത്തിനും അപകടം വന്നപ്പോ ഓടി തുടങ്ങി.മുലകുടി മാറാത്ത കുഞ്ഞിനെ അമ്മയെ ഏൽപിച്ചിട്.തിരിഞ്ഞു നോക്കുമ്പോൾ അതിനും സങ്കടം തോന്നും.ആർക്കോ വേണ്ടി എൻ്റെ കുഞ്ഞിനെ ബുദ്ധിമുട്ടിചില്ലേന്ന് തോന്നും.